അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യയായ അസം സ്വദേശിനിയെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി അബൂബ മണ്ഡൽ (25)നെ മാള പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 4 ന് വൈകിട്ടായിരുന്നു സംഭവം. അതിജീവിത താമസിക്കുന്ന മുറിയിലേക്ക് പ്രതി അതിക്രമിച്ചു കയറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. അക്രമത്തെ അതിജീവിത എതിർത്തപ്പോൾ പ്രതി ഇവരെ നിലത്തേക്ക് തള്ളിയിട്ടു. മുറിയുടെ പടിയിൽ കാലിടിച്ച് വീണ് കാൽപ്പാദം ഒടിഞ്ഞ് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ മാള പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.



