തിരുവനന്തപുരം മില്‍മയില്‍ അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയില്‍ നിയമനം. കരാറടിസ്ഥാനത്തിലാണ് നിയമനം.ആകെ എട്ട് ഒഴിവുകളാണുള്ളത്. ജൂലൈ എട്ടിന് തിരുവനന്തപുരം പട്ടത്തുള്ള മില്‍മ ഹെഡ് ഓഫീസില്‍ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസം 43,500 രൂപയാണ് ശമ്പളം.
01.01.2026-ല്‍ പ്രായം 40 വയസ്സ് കവിയരുത്. കെസിഎസ് ചട്ടപ്രകാരം എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഒബിസി, മുൻ സൈനികർ എന്നിവർക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
ഫുഡ് ടെക്നോളജി/ഡയറി സയൻസ് & ടെക്നോളജി/ഡയറി ടെക്നോളജിയില്‍ ബി.ടെക് അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും പ്രമുഖ സ്ഥാപനങ്ങളില്‍ ഡയറി/ഫുഡ് ഉല്‍പ്പന്നങ്ങളുടെ മാർക്കറ്റിംഗില്‍ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനോടെയുള്ള ഫുള്‍ സ്ട്രീം എംബിഎയും ഉള്ളവർക്കും അവസരമുണ്ട്. എംബിഎ യോഗ്യതയുള്ളവർക്ക് ഡയറി/ഫുഡ്/FMCG ഉല്‍പ്പന്നങ്ങളുടെ മാർക്കറ്റിംഗ് രംഗത്ത് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബിരുദം കേരളത്തിലെ സംസ്ഥാന സർവ്വകലാശാലകള്‍ അല്ലെങ്കില്‍ KPSC/UPSC/UGC അംഗീകൃത സർവ്വകലാശാലകളില്‍ നിന്നുള്ളതായിരിക്കണം.താല്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സർട്ടിഫിക്കറ്റുകള്‍, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവയും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 8-ന് രാവിലെ 10:30-നും ഉച്ചയ്ക്ക് 12:30-നും മധ്യേ ‘ക്ഷീരഭവൻ, പട്ടം, തിരുവനന്തപുരം’ എന്ന വിലാസത്തിലുള്ള മില്‍മ ഹെഡ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.milmatrcmpu.com. ഫോണ്‍: 0471-2447109.



