തൃശ്ശൂർ : ദേശീയ മത്സ്യകർഷക ദിനാചരണം 2026 ൻറെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ മത്സ്യ കർഷക സംഗമവും മത്സ്യകർഷകരെ ആദരിക്കലും കെ. കരുണാകരൻ മെമ്മോറിയൽ ടൗൺ ഹാളിൽ സംഘടിപ്പിച്ചു. മേരി തോമസ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അദ്ധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ അവർകൾ നിർവഹിച്ചു.
തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 260 ഓളം മത്സ്യകർഷകർ പങ്കെടുത്ത പരിപാടിയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് എസ് സ്വാഗതം ആശംസിച്ചു. തൃശ്ശൂർ കോർപ്പറേഷൻ വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. വില്ലി ജിജോ, തിരുവമ്പാടി ഡിവിഷൻ കൗൺസിലർ അഡ്വ.രേഷ്മ മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തൃശ്ശൂർ ജില്ലയിലെ മത്സ്യകൃഷിയിൽ ഉന്നത നേട്ടം കൈവരിച്ച മുഹമ്മദ് റഹീബ് കെ .എ , ജോഷി എ. എ,വിപിൻദാസ് കെ,അബ്ദുൽ റഹ്മാൻ കെ.എച്ച്, ശ്രീനാഥ് എസ് വാഴൂർ, രാജൻ ഇ.കെ എന്നീ മത്സ്യകർഷകർ ഈ പരിപാടിയിൽ ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോ. ശിവപ്രസാദ് ഉൾനാടൻ മത്സ്യകൃഷിയുടെ നൂതന പ്രവണതകൾ എന്ന വിഷയത്തെ കുറിച്ചും കാനറാ ബാങ്ക് പ്രതിനിധി സൗമ്യ കെസിസി ലോണുകളെ കുറിച്ചും ക്ലാസ് എടുത്തു. കൂടാതെ എൻഎഫ് ഡിപി രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോ.ജോയിനി ജേക്കബ് .എം പരിപാടിയിൽ നന്ദി പറഞ്ഞു.



