PUDUKAD-NEWS-PUTHUKAD-NEWS

വടക്കാഞ്ചേരിയിൽ കാറിൽ കടത്തിയ കാട്ടുപന്നിയുമായി മുപ്ലിയം സ്വദേശികളായ രണ്ടുപേർ പിടിയിൽ.

​വടക്കാഞ്ചേരി പരിത്തപ്രയിൽ കാറിൽ കടത്തുകയായിരുന്ന കാട്ടുപന്നിയുമായി മുപ്ലിയം സ്വദേശികളായ രണ്ടുപേരെ വടക്കാഞ്ചേരി പോലീസ് പിടികൂടി. ഉത്രാളിക്കാവ് ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് പ്രതികളെയും വാഹനത്തെയും പോലീസ് തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുത്തത്.
മച്ചാട് റേഞ്ചിലെ വാഴാനി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭാഗത്തുനിന്നാണ് ഇവർ കാട്ടുപന്നിയെ കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പിടികൂടിയ പ്രതികളെയും കാട്ടുപന്നിയെയും തുടർനടപടികൾക്കായി പോലീസ് വനംവകുപ്പിന് കൈമാറും.

Spread the love
See also  ഡൽഹിയിലെ വിദ്യാർഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി എഐവൈഎഫ് – എഐഎസ്എഫ് കാറളം മേഖല കമ്മിറ്റി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top