തൃശൂർ: തൃശ്ശൂരിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരന് യുവാക്കളുടെ ക്രൂര മർദനം. സൂപ്പർമാർക്കറ്റ് അടച്ചശേഷം അകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാരനായ സുരേഷിനെ മർ ദിച്ചത്. മദ്യപിച്ചെത്തിയ രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. തൃശ്ശൂർ സ്വദേശികളായ വിജീഷും സബീഷുമാണ് മർ ദനത്തിന് പിന്നിലെന്നാണ് കണ്ടെത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
The post സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം.. appeared first on Thrissur Vartha.



