പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.
The post പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ appeared first on Thrissur Vartha.



