‘എന്റെ കഴിവിൽ സംശയിച്ചവർക്ക് മുന്നിൽ വിശ്വസിച്ച ഒരേയൊരാൾ’! ഗീതു മോഹൻദാസ്

‘എന്റെ കഴിവിൽ സംശയിച്ചവർക്ക് മുന്നിൽ വിശ്വസിച്ച ഒരേയൊരാൾ’! ഗീതു മോഹൻദാസ്

തെന്നിന്ത്യൻ സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ യാഷ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. രണ്ടര വർഷത്തെ അധ്വാനത്തിന് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ട്രെയ്‌ലർ ലോഞ്ചിൽ യാഷിനെക്കുറിച്ച് സംസാരിക്കവേ സംവിധായിക ഗീതു മോഹൻദാസ് വികാരാധീനയായി. തന്റെ കഴിവിൽ മറ്റുള്ളവർ സംശയം പ്രകടിപ്പിച്ചപ്പോഴും തന്നിൽ പൂർണ്ണമായി വിശ്വസിച്ചത് യാഷ് മാത്രമാണെന്നും, ഈ സിനിമയുടെ യാത്രയിലുടനീളം തനിക്ക് ഏറ്റവും വലിയ പ്രചോദനമായത് അദ്ദേഹമാണെന്നും ഗീതു നന്ദിയോടെ ഓർത്തെടുത്തു.

Also Read: ചാക്കോച്ചനും മാർട്ടിൻ പ്രക്കാട്ടും ഒന്നിക്കുന്നു; പുതിയ ചിത്രം ‘ഹെയ്ൽ മേരി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവർ അണിനിരക്കുന്ന ചിത്രം ഓഗസ്റ്റ് 26-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. യാഷും ഗീതുവും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം മൊഴിമാറ്റി എത്തും.

The post ‘എന്റെ കഴിവിൽ സംശയിച്ചവർക്ക് മുന്നിൽ വിശ്വസിച്ച ഒരേയൊരാൾ’! ഗീതു മോഹൻദാസ് appeared first on Express Kerala.

Spread the love
See also  അമേരിക്ക കളി നിർത്തി മടങ്ങുന്നു?
Scroll to Top