പൊയ്യ:ചെമ്മീൻ കെട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ അപസ്മാരം ബാധിച്ച് വെള്ളത്തിൽ വീണ യുവാവ് മരിച്ചു. പൊയ്യ ചെന്തുരുത്തിക്കാരൻ ലൈജു (39) ആണ് മരിച്ചത്. വ്യാഴം വൈകിട്ട് ആറിനായായിരുന്നു അപകടം. അച്ഛൻ ബാലനോടൊപ്പം മീൻപിടുത്തമായിരുന്നു ലൈജുവിന്റെയും ജോലി. പൊയ്യ അത്തിക്കടവിലെ ചെമ്മീൻ കെട്ടിൽ മീൻ പിടിച്ചുകൊണ്ടിരിക്കെ ലൈജുവിന് അപസ്‌മാരമുണ്ടാകുകയും വെള്ളത്തിൽ വീഴുകയുമായിരുന്നു. ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലൈജുവിന് മുന്‌പും അപസ്മാരം ഉണ്ടാകാറുണ്ടായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂരിലെ ആശുപത്രി മോർച്ചറിയിൽ.സംസ്കാരം പിന്നീട്. ഭാര്യ: മായ. മകൻ: അനന്തു കൃഷ്ണ.


