തൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത യാത്ര ഒരുക്കാനായി തൃശൂർ സിറ്റി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് നടപ്പാക്കുന്ന സേഫ് ഓട്ടോ പദ്ധതിക്ക് ജില്ലയിൽ തുടക്കം. ഓട്ടോകളിൽ പിങ്ക് ഓട്ടോയെന്ന സ്‌റ്റിക്കർ പതിച്ചു. ഈ ഓട്ടോകളിൽ സുരക്ഷിതവും സൗഹാർദപരവുമായ യാത്രയ്ക്കായി കേരള പൊലീസിന്റെ 112 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുകളും പ്രദർശിപ്പിക്കും. ഓട്ടോ – ടാക്സി ഡ്രൈവർമാർക്ക് ബോധവൽക്കരണവും നൽകി. ജില്ലാതല ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ്‌മുഖ് ഉദ്ഘാടനം ചെയ്തു. എഎസ്‌പി ഷീൻ തറയിൽ, എസിപിമാരായ കെ ജി സുരേഷ്, വി കെ സേതു, സലീഷ് എൻ ശങ്കരൻ, തൃശൂർ ഈസ്റ്റ് സിഐ എം ജെ ജിജോ എന്നിവർ പങ്കെടുത്തു.സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽ തൃശൂരിൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.


