മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം; വിഴിഞ്ഞം ചരക്കുനീക്കം ഓഗസ്റ്റ് 18 മുതൽ എന്ന് വി.ഡി. സതീശൻ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം; വിഴിഞ്ഞം ചരക്കുനീക്കം ഓഗസ്റ്റ് 18 മുതൽ എന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് രണ്ടു ലക്ഷം രൂപയുടെ അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പിഎംഎവൈ പദ്ധതി നഗരം-2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കൂടാതെ, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള 2025–26 വർഷത്തെ ബോണസ് വിതരണത്തിനുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read:കത്തൊന്നും ലഭിച്ചിട്ടില്ല! സ്പോൺസർമാരുടെ വാദങ്ങൾ പൊളിച്ചടുക്കി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ!

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കയറ്റുമതി–ഇറക്കുമതി ചരക്കുനീക്കം ഓഗസ്റ്റ് 18-ന് ഔദ്യോഗികമായി ആരംഭിക്കും. ഇതുവരെ വിഴിഞ്ഞത്ത് ട്രാൻസ്ഷിപ്പ്മെന്റ് മാത്രമാണ് നടന്നിരുന്നതെന്നും, അതിൽ 60 ശതമാനത്തോളം കണ്ടെയ്നറുകളും മറ്റ് രാജ്യങ്ങളുടേതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുറമുഖത്തിന്റെ ഗുണഫലം പൂർണ്ണമായും നാടിന് ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിത്.

The post മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം; വിഴിഞ്ഞം ചരക്കുനീക്കം ഓഗസ്റ്റ് 18 മുതൽ എന്ന് വി.ഡി. സതീശൻ appeared first on Express Kerala.

Spread the love
See also  ‘പൊട്ടൻ കളിക്കരുത്, വാർത്ത നീക്കംചെയ്തത് അധികാരികൾ ആവശ്യപ്പെട്ടിട്ട്’! വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്
Scroll to Top