September 1, 2026

ദില്ലി ചലോ ; സിപിഐ ദേശീയ വളണ്ടിയർമാർക്ക് യാത്രയയപ്പ്

ദില്ലി ചലോ ; സിപിഐ ദേശീയ വളണ്ടിയർമാർക്ക് യാത്രയയപ്പ്

ദില്ലി ചലോ ; സിപിഐ ദേശീയ സമര വളണ്ടിയർമാർക്ക് യാത്രയയപ്പ്

ഇരിങ്ങാലക്കുട :മോഡി സർക്കാരിന്റെ കർഷക,കർഷക തൊഴിലാളി,മഹിളാ,യുവജന നയങ്ങൾക്കും വിത്തു ബില്ലിനും ലേബർ കോഡുകൾക്കുമെതിരെ “മാറ്റം അനിവാര്യം”എന്ന മുദ്രാവാക്യമുയർത്തി ക്കൊണ്ട് സിപിഐ ദേശീയ കൗൺസിൽ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന്

നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ മണ്ഡലത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി മണി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ കെ ശിവന് രക്ത പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു . ലോക്കൽ കമ്മിറ്റി സെക്രട്ടറി ബെന്നി വിൻസെന്റ്,സെക്രട്ടേറിയറ്റ് അംഗം കെ എസ്.പ്രസാദ് എന്നിവർ നേതൃത്വം നൽകി. ടി കെ.സുധീഷ്,കെ കെ.ശിവൻ,അനിത രാധാകൃഷ്ണൻ,വർദ്ധനൻ പുളിക്കൽ,അൽഫോൻസാ തോമസ്,സുമതി തിലകൻ,ശോഭന മനോജ്,കെ ജി.ബിജു,കെ വി.വിജേഷ്,ഡിബിൻ പാപ്പച്ചൻ,വിനോദൻ ടി പി എന്നിവരാണ് ദേശീയ സമരത്തിനായി ദില്ലിക്ക് പുറപ്പെട്ടത്.

Spread the love
See also  നാഷണൽ സ്കൂളിലെ എസ്പിസി ക്യാമ്പ് “പൂത്തുമ്പി”ക്ക് പരിസമാപ്തിയായി

Leave a Reply

Your email address will not be published. Required fields are marked *