September 1, 2026

ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ ഗേൾസ് വിഭാഗം ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റിന് തുടക്കമായി

ഡോൺബോസ്കോ  സെൻട്രൽ സ്കൂളിൽ ഗേൾസ് വിഭാഗം ദേശീയ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റിന് തുടക്കമായി

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സി.ഐ.എസ്.സി.ഇ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

ഇരിങ്ങാലക്കുട: സി.ഐ.എസ്.സി.ഇ സ്പോർട്സ് ആൻഡ് ഗെയിംസ് 2026-27ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയതല പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ ,

സി.ഐ.എസ്.സി.ഇ കേരള റീജിയൻ സ്പോർട്സ് കോ-ഓർഡിനേറ്ററും എ.എസ്.ഐ.എസ്.സി കേരള റീജിയൻ സെക്രട്ടറിയുമായ ഫാ. ഷിനോ കളപ്പുരയ്ക്കൽ,ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.

Spread the love
See also  പീച്ചിഡാം ഷട്ടറുകൾ തുറന്നു..

Leave a Reply

Your email address will not be published. Required fields are marked *