September 2, 2026

‘അതോടെ എല്ലാം അവസാനിച്ചെന്ന് കരുതുന്നവരല്ല ഞങ്ങൾ’..! തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ പിണറായി

‘അതോടെ എല്ലാം അവസാനിച്ചെന്ന് കരുതുന്നവരല്ല ഞങ്ങൾ’..! തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ പിണറായി

തളിപ്പറമ്പ്: തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതുകൊണ്ട് ഇടതുപക്ഷം തളരില്ലെന്നും പരാജയങ്ങളെ അതിജീവിച്ച ചരിത്രമാണ് പ്രസ്ഥാനത്തിനുള്ളതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വലതുപക്ഷ ശക്തികളും അവരുടെ മാധ്യമങ്ങളും തിരഞ്ഞെടുപ്പ് തിരിച്ചടിയെ ഇടതുപക്ഷത്തിന്റെ തകർച്ചയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ജനവിധി ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ കരുത്തോടെ പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് പിണറായി പറഞ്ഞു. തളിപ്പറമ്പിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പ്രതികരണം.

തിരഞ്ഞെടുപ്പിലെ പരാജയങ്ങളോ പ്രതീക്ഷിക്കാത്ത ജനവിധിയോ ആദ്യമായല്ല നേരിടുന്നതെന്ന് പിണറായി പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റാൽ അതോടെ എല്ലാം അവസാനിച്ചെന്ന് കരുതുന്നവരല്ല തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത്തവണത്തെ പ്രശ്നം അതീവ ഗൗരവമായി കാണേണ്ടതുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.

ALSO READ;സഖാവെ, അന്തസ്സോടെ ഇറങ്ങുന്നത് നല്ലത്, ഇല്ലേൽ..! പാർട്ടിയിൽ ഒറ്റപ്പെട്ട പിണറായിക്ക് പരിചയൊരുക്കി വിശ്വസ്തൻ; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ CPM-ലും ഭിന്നത

1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്താകെ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കേരളത്തിൽ വലിയ വിജയമാണ് അവർ നേടിയത്. ആ ഘട്ടത്തിൽ ഇടതുപക്ഷത്തിന് 15 സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിലെ ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിഞ്ഞു. തുടർന്ന് കാസർകോട്, തലശ്ശേരി, തിരുവല്ല, നേമം എന്നീ നാല് ഉപതിരഞ്ഞെടുപ്പുകളിലും അന്നത്തെ സിപിഐഎം ഉൾപ്പെടുന്ന മുന്നണി വിജയിച്ചെന്നും ഈ മാറ്റങ്ങൾ 1980ലും ആവർത്തിച്ചെന്നും പിണറായി പറഞ്ഞു.

1965 മുതൽ 2021 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ അനുഭവങ്ങൾ പരിശോധിച്ചാൽ ഇടതുപക്ഷ വിരുദ്ധവും സിപിഎം വിരുദ്ധവുമായ വലിയ പ്രചാരണങ്ങളെ ചില മണ്ഡലങ്ങൾ ശക്തമായി അതിജീവിച്ചിട്ടുണ്ടെന്ന് പിണറായി വ്യക്തമാക്കി. ഇത്തരം കുപ്രചാരണങ്ങളെ അതിജീവിച്ചാണ് ഇടതുപക്ഷം എക്കാലത്തും നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഇപ്പോഴത്തെ ജനവിധിയെ ഗൗരവമായി വിലയിരുത്തി മുന്നോട്ടുപോകാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.

The post ‘അതോടെ എല്ലാം അവസാനിച്ചെന്ന് കരുതുന്നവരല്ല ഞങ്ങൾ’..! തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ പിണറായി appeared first on Express Kerala.

See also  എസ്എഫ്ഐ സമരം അനാവശ്യം; വിദ്യാർഥികളുടെ ഏത് ആവശ്യമാണ് സർക്കാർ ഹനിച്ചതെന്ന് മന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala on SFI protest
Spread the love