September 1, 2026

‘ആന കൊടുത്താലും ആശ കൊടുക്കരുത് ! മറക്കില്ല, മലയാളികളുടെ മനസ്സിലെ ഈ മുറിവ് ഉണങ്ങില്ല…

‘ആന കൊടുത്താലും ആശ കൊടുക്കരുത് ! മറക്കില്ല, മലയാളികളുടെ മനസ്സിലെ ഈ മുറിവ് ഉണങ്ങില്ല…

രു ലോകോത്തര താരം കേരളത്തിലെത്തി ആരാധകരെ കണ്ടു മടങ്ങി. പക്ഷേ കേരളം ഏറ്റവും കൂടുതൽ കാത്തിരുന്ന താരം എത്തിയില്ല. മെസ്സി വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കേരളത്തിന് ഇപ്പോൾ ആ സ്വപ്നം കൂടുതൽ അകലുകയാണ്. കാരണം, അർജന്റീനയുടെ ജേഴ്സിയിൽ രണ്ട് പതിറ്റാണ്ട് കളിച്ച ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരിക്കൽ കേരളത്തിന്റെ ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ വരവ് ഒടുവിൽ വലിയൊരു മുറിവായി മാറുമ്പോഴാണ് ക്രിസ് ഗെയിലിന്റെ കേരള സന്ദർശനം പുതിയൊരു താരതമ്യത്തിന് വഴിയൊരുക്കുന്നത്.

2024ലാണ് മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനം ആദ്യമായി വലിയ പ്രതീക്ഷയുണ്ടാക്കിയത്. പിന്നീട് പരിപാടി 2025ലേക്കും, അതിന് ശേഷം 2026ലേക്കും നീണ്ടു. പക്ഷേ ഓരോ തവണയും പ്രതീക്ഷ മാത്രം ബാക്കിയായപ്പോൾ മെസ്സി കേരളത്തിലെത്തിയില്ല. ഇതിനിടെയാണ് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ കേരളത്തിലെത്തിയത്. ഹെലികോപ്റ്ററിൽ എത്തിയ ഗെയിൽ കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ കാണുകയും കോട്ടയം പുതുപ്പള്ളി സന്ദർശിക്കുകയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തുകയും ചെയ്തു. ചാണ്ടി ഉമ്മനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചു. പിപിപി മാതൃകയിൽ സ്റ്റേഡിയം ഒരുക്കാനുള്ള പദ്ധതിയും മുന്നിലുണ്ട്.

ALSO READ;20 വർഷങ്ങൾ, 207 മത്സരങ്ങൾ, 125 ഗോളുകൾ, കണ്ണീരിലും കിരീടത്തിലും നിറഞ്ഞ യാത്ര..! മെസ്സി പടിയിറങ്ങി

ഇതോടെ ഗെയിലിന്റെ സന്ദർശനവും മെസ്സി പദ്ധതിയും തമ്മിലുള്ള വ്യത്യാസം രാഷ്ട്രീയ ചർച്ചകൾക്കും വഴിയൊരുക്കി. ഗെയിലിന്റെ സന്ദർശനം ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നെന്നും സംസ്ഥാന ഖജനാവിൽനിന്ന് പണം ചെലവായില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം മെസ്സി പദ്ധതിയിൽ പൊതുപണം ഉൾപ്പെട്ടതായും സാമ്പത്തിക ഇടപാടുകൾ, കരാറുകൾ, സ്പോൺസർ തിരഞ്ഞെടുപ്പ്, സർക്കാർ അനുമതികൾ, സ്റ്റേഡിയം കൈമാറ്റം, പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്രകൾ എന്നിവ പരിശോധിക്കാൻ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായുമാണ് വിവരം.

കേരളം കാത്തിരുന്ന മെസ്സി ഒടുവിൽ എത്തിയില്ല എന്നതിലുപരി, ഇപ്പോൾ അദ്ദേഹം അർജന്റീനയുടെ ജേഴ്സിയോടും വിടപറഞ്ഞിരിക്കുകയാണ്. 20 വർഷം നീണ്ട രാജ്യാന്തര കരിയറിൽ ലോകകപ്പ് ഉൾപ്പെടെ പ്രധാന കിരീടങ്ങൾ സ്വന്തമാക്കിയ ഇതിഹാസത്തിന്റെ അവസാന അധ്യായവും പൂർത്തിയായി. അതേസമയം ഗെയിൽ കേരളത്തിലെത്തി ഓർമ്മകളും ചിത്രങ്ങളും ബാക്കിവെച്ച് മടങ്ങി…

See also  ‘ചതിയന്മാരുടെ ലോകം’..! അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുസ്‌ലിം രാജ്യങ്ങൾ ഒന്നിക്കണമെന്ന് മൊജ്തബ ഖമേനി

The post ‘ആന കൊടുത്താലും ആശ കൊടുക്കരുത് ! മറക്കില്ല, മലയാളികളുടെ മനസ്സിലെ ഈ മുറിവ് ഉണങ്ങില്ല… appeared first on Express Kerala.

Spread the love