മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന ആരംഭിച്ചു: സമിതിയുടെ പരിശോധന സുപ്രീം കോടതി നിർദേശപ്രകാരം | Mullaperiyar Dam


ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധനകൾക്ക് തുടക്കമായി. സുപ്രീം കോടതി ഉത്തരവ് പ്രകാരം കേന്ദ്ര ജല കമ്മീഷൻ രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോനകൾ നടത്തുന്നത്.(Mullaperiyar Dam Comprehensive Safety Review Begins Led By Supreme Court Panel)
ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സി.എം.ഡി ബൽരാജ് ജോഷി അധ്യക്ഷനായ സമിതിയിൽ ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധിയായി പങ്കാളിയാകുന്നത്. കോതമംഗലം സ്വദേശി ജോ ജോസഫ് സമർപ്പിച്ച ഹർജി പരിഗണിച്ച് 2022-ലാണ് മുല്ലപ്പെരിയാറിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്.
ഡാമിന്റെ ഘടനാപരമായ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, വെള്ളപ്പൊക്ക ഭീഷണി ഉൾപ്പെടെയുള്ള ഘടകങ്ങൾ വിദഗ്ദ്ധ സമിതി വിശദമായി വിലയിരുത്തും.
Story Summary
A five-member expert committee appointed as per the Supreme Court order has initiated a comprehensive safety review of the Mullaperiyar Dam. Headed by former NHPC CMD Balraj Joshi, the team including Kerala’s representative Ashutosh Das will inspect structural integrity and safety parameters.

