സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട: മഞ്ചേരിയിൽ പിടിയിലായ പ്രതികൾക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി | MDMA Seizure In Manjeri


മലപ്പുറം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയിൽ പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് മഞ്ചേരി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാണ് പോലീസിന്റെ ആവശ്യം.(MDMA Seizure In Manjeri Police Seek Custody Of Accused)
‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി രൂപീകരിച്ച 26 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിപണിയിൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന 12 കിലോ എം.ഡി.എം.എയാണ് മഞ്ചേരിയിൽ വെച്ച് പ്രതികളുടെ കാറിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.
നേരത്തെ 97 ഗ്രാം എം.ഡി.എം.എയുമായി ആറുപേർ പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് കോയമ്പത്തൂർ ബന്ധമുള്ള പ്രധാന കണ്ണികൾ വലയിലായത്. സംഭവത്തിൽ വിപുലമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.
Story Summary
Police have submitted a custody application in Manjeri court for the accused involved in Kerala’s largest MDMA bust of 12 kg, valued at ₹10 crore. A 26-member special investigation team formed under Operation Toofan is probing the case to uncover the larger inter-state drug syndicate.

