September 2, 2026

അമേരിക്കയിൽ H-1B ജീവനക്കാരുടെ പങ്കാളികളുടെ ജോലി നഷ്ടമായേക്കും; ഇന്ത്യക്കാർക്ക് തിരിച്ചടി, നിർദേശം പുറത്ത് | US To Strip H-1B Spouses Of Their Jobs

അമേരിക്കയിൽ H-1B ജീവനക്കാരുടെ പങ്കാളികളുടെ ജോലി നഷ്ടമായേക്കും; ഇന്ത്യക്കാർക്ക് തിരിച്ചടി, നിർദേശം പുറത്ത് | US To Strip H-1B Spouses Of Their Jobs

ന്യൂഡൽഹി: അമേരിക്കയിൽ H-1B വിസയുള്ളവരുടെ പങ്കാളികൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന നിലവിലെ സംവിധാനം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. നിർദേശം നടപ്പായാൽ H-4 വിസയിലുള്ള ആയിരക്കണക്കിന് പേർക്ക് നിയമപരമായി ജോലി ചെയ്യാനുള്ള അവസരം നഷ്ടമായേക്കും. ഇതിന്റെ ഏറ്റവും വലിയ ആഘാതം ഇന്ത്യക്കാരിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. (US To Strip H-1B Spouses Of Their Jobs)

H-1B വിസയുള്ളവരുടെ യോഗ്യരായ പങ്കാളികൾക്ക്തൊഴിൽ അംഗീകാര രേഖ (EAD) ലഭിക്കുന്നതിനുള്ള സംവിധാനം 2015 മുതലാണ് നിലവിൽ വന്നത്. 2014 മുതൽ 2017 വരെയുള്ള കണക്കുകൾ പ്രകാരം H-4 EAD അംഗീകാരങ്ങളിൽ 93 ശതമാനവും ഇന്ത്യൻ പൗരന്മാർക്കായിരുന്നു. ഇവരിൽ 94 ശതമാനവും സ്ത്രീകളായിരുന്നുവെന്നതാണ് ശ്രദ്ധേയം.
H-4 ആശ്രിത പങ്കാളികളെ ജോലി ചെയ്യാൻ അർഹരായ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനുള്ള നിർദേശമാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) മുന്നോട്ടുവച്ചിരിക്കുന്നത്. Reginfo.gov-ൽ ഉൾപ്പെടുത്തിയിരിക്കുന്ന നിർദേശത്തിന്റെ ലക്ഷ്യം 2015ലെ നിയമഭേദഗതി പിൻവലിച്ച് H-4 പങ്കാളികൾക്ക് തൊഴിൽ അനുമതി നൽകാത്ത പഴയ സംവിധാനത്തിലേക്ക് മടങ്ങുകയെന്നതാണ്.

എന്നാൽ നിലവിൽ ഇത് ഒരു നിർദേശം മാത്രമാണ്. H-4 EAD സംവിധാനം ഉടൻ അവസാനിക്കില്ല. നിർദേശം Federal Register-ൽ പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടുകയും തുടർന്ന് അന്തിമ നിയമം പുറത്തിറക്കുകയും വേണം. അതുവരെ സാധുവായ EAD കൈവശമുള്ള H-4 പങ്കാളികൾക്ക് നിലവിലെ ചട്ടപ്രകാരം ജോലി തുടരാം. ട്രംപിന്റെ ആദ്യ ഭരണകാലത്തും H-4 EAD സംവിധാനം ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. 2017ൽ ഇതുസംബന്ധിച്ച് DHS നിർദേശം മുന്നോട്ടുവച്ചെങ്കിലും അത് അന്തിമമാകാതെ 2021ൽ പിൻവലിക്കുകയായിരുന്നു. പുതിയ നീക്കം വീണ്ടും ശക്തമായ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.

H-4 വിസ സ്വതന്ത്രമായി ജോലി ചെയ്യാനുള്ള വിസയല്ല. H-1B വിസയുള്ളവരുടെ പങ്കാളികൾക്കും കുട്ടികൾക്കും അമേരിക്കയിൽ കുടുംബത്തോടൊപ്പം താമസിക്കാനാണ് ഇത് അനുവദിക്കുന്നത്. നിശ്ചിത യോഗ്യതകൾ പാലിക്കുന്ന പങ്കാളികൾക്ക് മാത്രമാണ് പ്രത്യേക EAD ലഭിക്കുക. EAD ഇല്ലാതെ H-4 വിസയുള്ളവർക്ക് അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാനാകില്ല. അതേസമയം H-1B സംവിധാനത്തിലും ട്രംപ് ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിലാണ്. പുതിയ H-1B നിയമനങ്ങൾക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്താനുള്ള നിർദേശവും ജോലി നഷ്ടപ്പെടുന്ന H-1B ജീവനക്കാർക്ക് പുതിയ തൊഴിലുടമയെ കണ്ടെത്താൻ ലഭിക്കുന്ന സമയപരിധിയിൽ മാറ്റം വരുത്താനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.

See also  ‘സിപിഎമ്മിനൊപ്പം നിന്നവർ തെറ്റായ നിലപാട് സ്വീകരിച്ചു..! തളിപ്പറമ്പിലെ പരാജയകാരണം 11% വോട്ട് കുറഞ്ഞത്

2024 സാമ്പത്തിക വർഷത്തിലെ USCIS കണക്കുകൾ പ്രകാരം അംഗീകരിച്ച H-1B പെറ്റീഷനുകളിൽ ഏകദേശം 71 ശതമാനവും ഇന്ത്യൻ പൗരന്മാരുടേതായിരുന്നു. അതിനാൽ H-4 തൊഴിൽ അനുമതി പിൻവലിക്കുന്ന നീക്കം ഇന്ത്യയിൽ നിന്നുള്ള H-1B ജീവനക്കാരുടെ കുടുംബങ്ങളെയാണ് പ്രത്യേകിച്ച് ബാധിക്കാൻ സാധ്യതയുള്ളത്.

Summary: The Trump administration is considering ending work authorisation for eligible H-4 dependent spouses of H-1B visa holders. Indians are expected to be disproportionately affected, as Indian nationals accounted for a large majority of H-4 EAD approvals in the past. The proposal is not yet a final rule, and existing valid EAD holders can continue working under current regulations.

Spread the love