ടിം കുക്ക് ആപ്പിൾ CEO പദവി ഒഴിഞ്ഞു: ജോൺ ടെർണസ് പുതിയ തലവൻ | Tim Cook Steps Down


കാലിഫോർണിയ: ടെക് ഭീമനായ ആപ്പിളിന്റെ സി ഇ ഒ പദവിയിൽ നിന്ന് ടിം കുക്ക് പടിയിറങ്ങി. 15 വർഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് അദ്ദേഹം പദവിയൊഴിയുന്നത്. 2011-ലാണ് ടിം കുക്ക് ആപ്പിളിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. സെപ്റ്റംബർ 1 മുതൽ അദ്ദേഹം ആപ്പിളിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി പ്രവർത്തിക്കും.(Tim Cook Steps Down As Apple CEO John Ternus Takes Over)
ആപ്പിളിന്റെ മുൻ ഹാർഡ്‌വെയർ വിഭാഗം മേധാവിയായിരുന്ന ജോൺ ടെർണസ് ആണ് പുതിയ സി.ഇ.ഒ. ടിം കുക്കിന്റെ നേതൃത്വത്തിൽ ആപ്പിൾ വലിയ വളർച്ചയാണ് കൈവരിച്ചത്. 2011-ൽ 350 ബില്യൺ ഡോളറായിരുന്ന ആപ്പിളിന്റെ വിപണി മൂല്യം കുക്കിന്റെ കാലയളവിൽ 4 ട്രില്യൺ ഡോളറിന് മുകളിലേക്ക് ഉയർന്നു. ഐഫോണിന് പുറമെ ആപ്പിൾ വാച്ച്, എയർപോഡ്സ്, വിവിധ ആപ്പിൾ സർവീസുകൾ തുടങ്ങിയവയിലൂടെ കമ്പനിയുടെ ബിസിനസ് ശൃംഖല വ്യാപിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
300 കോടിയിലധികം ഐഫോണുകളാണ് അദ്ദേഹത്തിന്റെ കാലത്ത് വിറ്റഴിക്കപ്പെട്ടത്. സെപ്റ്റംബർ 9-ന് നടക്കാനിരിക്കുന്ന ആപ്പിളിന്റെ പുതിയ ഉൽപ്പന്ന ലോഞ്ചിന് തൊട്ടുമുമ്പാണ് ഈ പ്രധാന നേതൃമാറ്റം.
Story Summary
Tim Cook has officially stepped down as Apple CEO after a successful 15-year tenure, transitioning to the role of Executive Chairman. John Ternus has taken over as the new CEO, steering the tech giant as its market valuation reached over $4 trillion under Cook’s leadership.

