തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം. നിരവധി ബൈക്കുകൾ കത്തിനശിച്ചു. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല . രണ്ടാം പ്ലാറ്റ്ഫോമിനടുത്തുള്ള ബൈക്ക് ഷെഡ്ഡിനടുത്താണ് തീ പടർന്നത്. 600 ലധികം ബൈക്കുകൾ കത്തിനശിച്ചതായാണ് വിവരം.
രണ്ട് ബൈക്കുകൾക്ക് മാത്രമാണ് ആദ്യം തീപിടിച്ചത്. അത് തുടക്കത്തിൽ അണക്കാമായിരുന്നു. എന്നാൽ ഫയർ എഞ്ചിൻ വരുന്നത് വരെ കാത്തുനിന്നതിനാലാണ് ഇത്രയധികം ബൈക്കുകൾക്ക് തീപിടിച്ചതെന്ന് ദൃക്‌സാക്ഷിയായ യാത്രക്കാരൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ തീ അണയ്ക്കുന്നതിനുള്ള സംവിധാനങ്ങനൾ ഇല്ലാതിരുന്നതാണ് വലിയതോതിൽ ബൈക്കുകൾ കത്തിയത്. ബൈക്കുകളിൽ ഇന്ധനമായതിനാൽ തന്നെ മറ്റ് വാഹനങ്ങളിലേക്കും വളരെ പെട്ടെന്ന് തീ പടരുകയായിരുന്നു.വലിയ രീതിയിലാണ് തീ ആളിക്കത്തിയത്. ഫയർ ഫോഴ്സ് യൂണിറ്റുകൾ കൂടുതൽ എത്തിച്ചു. സമീപത്തേക്ക് തീ പടരാതിരിക്കാനായുള്ള ശ്രമവും പൊലീസ് സ്വീകരിക്കുകയാണ്. സമീപകാലത്ത് തൃശൂരുണ്ടായ ഏറ്റവും വലിയ തീപിടിത്തമായാണ് ഇത് വിലയിരുത്തുന്നത്.നിർത്തിയിട്ട ട്രെയിൻ്റെ എഞ്ചിനിലേക്കും തീ പടർന്നു. വിവിധ സ്റ്റേഷനിൽ നിന്നുമുള്ള ഫയർ ഫോഴ്സ് സംഘമാണ് തീ അണക്കാൻ എത്തിയത് വലിയ തീപിടിത്തമുണ്ടായിട്ടും നിറയെ ആളുകൾ നിരന്തരം എത്തുന്ന സ്റ്റേഷനായിട്ടും ഒരാൾക്ക് പോലും അപകുണ്ടായില്ല എന്നതും വലിയ നേട്ടമാണ്. ട്രെയിൻ ഗതാഗതത്തെ ഒരുതരത്തിലും ബാധിക്കാത്തതും യാത്രക്കാർക്ക് ആശ്വാസമായി
updating…


