ഐ.എസ്.ആർ.ഒയുടെ പുതിയ സെമി-ക്രയോജനിക് എൻജിൻ പരീക്ഷണം വിജയം; എൽ.വി.എം 3 റോക്കറ്റിന്റെ ശേഷി വർദ്ധിക്കും


ബഹിരാകാശ ദൗത്യങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ. പുതിയ സെമി-ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയകരമായി പൂർത്തിയായി. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ റിസർച്ച് കോംപ്ലക്സിൽ വെച്ചാണ് സെപ്റ്റംബർ അഞ്ചിന് ഈ സുപ്രധാന പരീക്ഷണം നടന്നത്.
എൻജിന്റെ പൂർണശേഷിയായ 200 ടൺ ത്രസ്റ്റിലായിരുന്നു പരീക്ഷണം നടത്തിയത്. മുൻപ് വിവിധ ഘട്ടങ്ങളിലായി കുറഞ്ഞ ശേഷികളിൽ പരീക്ഷിച്ചിരുന്നെങ്കിലും, ഇത്തവണയാണ് പൂർണ്ണശേഷിയിൽ പരീക്ഷിക്കുന്നത്. ആകെ 35 സെക്കൻഡ് നീണ്ടുനിന്ന പരീക്ഷണത്തിൽ, 5 സെക്കൻഡ് സമയം എൻജിൻ അതിന്റെ പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചു. മുൻകൂട്ടി നിശ്ചയിച്ചതുപോലെ എല്ലാ എൻജിൻ പാരാമീറ്ററുകളും കൃത്യതയോടെയാണ് പ്രവർത്തിച്ചതെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
Also Read: ചാറ്റുകളിൽ ഇനി മൂന്നാം കക്ഷി AI ഏജന്റുമാരെയും ഉപയോഗിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് എത്തുന്നു?
ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ എൽ.വി.എം. 3-യുടെ ഭാരം വഹിക്കാനുള്ള ശേഷി ഗണ്യമായി വർദ്ധിപ്പിക്കാനാണ് ഈ പുതിയ എൻജിനിലൂടെ ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. നിലവിലുള്ള കോർ സ്റ്റേജിന് പകരം പുതിയ സെമി-ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് ഘടിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഭാവിയിൽ കൂടുതൽ ഭാരമേറിയ ഉപഗ്രഹങ്ങളും പേടകങ്ങളും ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിക്കാൻ ഈ സാങ്കേതിക മുന്നേറ്റം രാജ്യത്തിന് വലിയ കരുത്താകും.
The post ഐ.എസ്.ആർ.ഒയുടെ പുതിയ സെമി-ക്രയോജനിക് എൻജിൻ പരീക്ഷണം വിജയം; എൽ.വി.എം 3 റോക്കറ്റിന്റെ ശേഷി വർദ്ധിക്കും appeared first on Express Kerala.

