‘വ്യക്തിപരമായി വലിയ സന്തോഷമുണ്ട്, പ്രതി പിണറായി വിജയൻ തന്നെയെന്ന് തുടക്കം മുതലേ പറഞ്ഞു’: മാത്യു കുഴൽനാടൻ MLA | Mathew Kuzhalnadan MLA


കോട്ടയം: മാസപ്പടി കേസിലെ നിർണായക തിരിച്ചടിയിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ മാത്യു കുഴൽനാടൻ. കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയനാണെന്ന തന്റെ മുൻ നിലപാട് ശരിവെക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്നും വ്യക്തിപരമായി ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Mathew Kuzhalnadan MLA Reacts On ED Action In Masappadi Case Demands CBI Investigation)
മാസപ്പടിക്കെതിരെയുള്ള പോരാട്ടം എളുപ്പമായിരുന്നില്ലെന്നും മൂന്ന് വർഷം മുൻപ് താൻ ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോൾ ഓരോന്നായി തെളിയുന്നതെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമപ്രകാരം വിഷയത്തിൽ കേസ് എടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന വിജിലൻസിന് ഇതിന് സാധിക്കുന്നില്ലെങ്കിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അഴിമതികൾക്ക് കുടപിടിച്ചതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന്റെ പതനത്തിന് പ്രധാന കാരണമായതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Story Summary
Congress MLA Mathew Kuzhalnadan expressed satisfaction over the latest developments in the CMRL-Exalogic payoff case, reiterating that Pinarayi Vijayan is the main accused. He demanded a CBI probe into the alleged corruption and illegal money transfers abroad.

