September 10, 2026

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാം; ഒക്ടോബർ ഒന്ന് വരെ അവസരം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാം; ഒക്ടോബർ ഒന്ന് വരെ അവസരം

ഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻ.ഐ.ഡി.) പിഎച്ച്.ഡി. ഇൻ ഡിസൈൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അഹമ്മദാബാദ്, ഗാന്ധിനഗർ, ബെംഗളൂരു കാമ്പസുകളിലെ അത്യാധുനിക ഗവേഷണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഡിസൈൻ രംഗത്ത് നൂതന അറിവുകളും രീതിശാസ്ത്രങ്ങളും വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും അപേക്ഷ സമർപ്പിക്കാം. ഫുൾടൈം, പാർട്ട്‌ടൈം രീതികളിൽ ഇവിടെ ഗവേഷണം നടത്താൻ അവസരമുണ്ട്. ഫുൾടൈം പഠനകാലയളവ് മൂന്നുമുതൽ അഞ്ചുവർഷം വരെയും, പാർട്ട്‌ടൈം അഞ്ചുമുതൽ ഏഴുവർഷം വരെയുമാണ്. മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് തൊഴിലുടമയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റോടെ പാർട്ട്‌ടൈം പ്രോഗ്രാമിൽ ചേരാവുന്നതാണ്.

യോഗ്യതകൾ

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിസൈൻ മാസ്റ്റേഴ്സ് ബിരുദമോ എൻ.ഐ.ഡി. നൽകുന്ന പി.ജി. ഡിപ്ലോമയോ.

ആർക്കിടെക്ചർ, ഫൈൻ ആർട്സ്, അപ്ലൈഡ് ആർട്സ് എന്നിവയിലൊന്നിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും (യു.ജി.സി. 7 പോയിന്റ് സ്‌കെയിലിൽ ‘B’ ഗ്രേഡ്) അതിനൊപ്പം ഡിസൈനിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ.

എൻ.ഐ.ഡി.യിൽ നിന്നുള്ള ബി.ഡിസ്. ബിരുദമോ നാലരവർഷത്തെ ഡിപ്ലോമയോ ഉള്ളവർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയമോ അധ്യാപന പരിചയമോ ഉണ്ടായിരിക്കണം.

See also  കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

55 ശതമാനം മാർക്കോടെ ഡിസൈനിൽ ലഭിച്ച എം.ഫിൽ ബിരുദം.

എൻ.ഐ.ഡി.യിലോ അംഗീകൃത സർവകലാശാലകളിലോ രണ്ടുവർഷത്തിൽ കുറയാത്ത ഫാക്കൽറ്റി ഡിവലപ്‌മെന്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്.

Also Read:ജോലി തേടുന്നവർക്ക് സുവർണാവസരം; ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഓഫീസർ നിയമനം

തിരഞ്ഞെടുപ്പ് രീതി

ആദ്യഘട്ടത്തിൽ സമർപ്പിച്ച അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്ക്രീനിങ്ങിന് വിധേയമാക്കും. തുടർന്ന് ഉദ്യോഗാർഥികൾ തയ്യാറാക്കിയ ഗവേഷണ പ്രൊപ്പോസൽ വിദഗ്‌ധസമിതി പരിശോധിച്ച് യോഗ്യരായവരെ നിശ്ചയിക്കും. അടുത്ത ഘട്ടമായി യോഗ്യത നേടിയവർക്കായി ഡിസൈൻ റിസർച്ച് ടെസ്റ്റ് നടത്തും. ഗവേഷണ അഭിരുചി, ഗണിതശാസ്ത്ര വിശകലന ശേഷി, ജനറൽ അവയർനസ് എന്നിവയാണ് ഈ പരീക്ഷയിൽ വിലയിരുത്തുന്നത്. എന്നാൽ, 15 വർഷത്തിൽക്കൂടുതൽ തൊഴിൽ പരിചയമുള്ള പ്രൊഫഷണലുകൾക്ക് ഈ ടെസ്റ്റിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. അവസാന ഘട്ടത്തിൽ നടക്കുന്ന ഓൺലൈൻ വ്യക്തിഗത അഭിമുഖത്തിലെ പ്രകടനവും പ്രൊപ്പോസലിന്റെ മൂല്യവും കണക്കിലെടുത്താണ് അന്തിമ പ്രവേശനം നൽകുന്നത്.

അപേക്ഷിക്കേണ്ട വിധം

തൽപരരായ ഉദ്യോഗാർഥികൾക്ക് www.admissions.nid.edu എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ ഒന്നിന് രാത്രി 11.59 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസായി ജനറൽ, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി.-എൻ.സി.എൽ. വിഭാഗത്തിൽപ്പെട്ടവർ 5000 രൂപയും, പട്ടികജാതി, പട്ടികവർഗം വിഭാഗക്കാർ 2500 രൂപയും അടയ്ക്കണം.

See also  ഫാഷൻ ഡിസൈനിങ് സെന്ററിൽ താത്കാലിക അധ്യാപക ഒഴിവ്; സെപ്റ്റംബർ 10ന് അഭിമുഖം | Balaramapuram teacher vacancy

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

The post നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാം; ഒക്ടോബർ ഒന്ന് വരെ അവസരം appeared first on Express Kerala.

Spread the love