കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ചരിത്രപരമായ ഉത്തരവുമായി ആലപ്പുഴ ജുവനൈൽ കോടതി | Karuvatta Murder Case


ആലപ്പുഴ: സംസ്ഥാനത്ത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ ബോർഡ് കോടതി ഉത്തരവിട്ടു. പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ അസാധാരണ ഉത്തരവ്.(Karuvatta Murder Case Alappuzha Juvenile Court Remands Three Minors To Police Custody)
കുട്ടികളെ ലോക്കപ്പിലോ ജയിലിലോ പാർപ്പിക്കരുതെന്ന് മാത്രമാണ് ജുവനൈൽ നിയമത്തിൽ പറയുന്നതെന്നും, എന്നാൽ തെളിവെടുപ്പിനായി ക്രിമിനൽ നടപടിച്ചട്ടപ്രകാരമുള്ള വ്യവസ്ഥകൾ പ്രയോഗിക്കാമെന്നുമുള്ള പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾ മാത്രം ഉൾപ്പെട്ട, ദൃക്സാക്ഷികളില്ലാത്തതും അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയിൽ നടന്നതുമായ കൊലപാതകത്തിൽ തെളിവെടുപ്പ് നടത്തിയില്ലെങ്കിൽ കേസ് പൂർണ്ണമായും ദുർബലപ്പെടുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
13 വയസ്സുകാരി ഉൾപ്പെടെ പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ മുൻനിർത്തി ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്താൽ നിയമപരിരക്ഷ ലഭിക്കില്ലെന്ന കൃത്യമായ മുന്നറിയിപ്പാണ് ഈ അസാധാരണ കോടതിവിധിയെന്ന് പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Story Summary
In a landmark order, the Alappuzha Juvenile Justice Board remanded three minors accused in the Karuvatta murder case to police custody for evidence collection. Rejecting defense arguments, the court accepted prosecution claims that Criminal Procedure Code guidelines apply for critical evidence gathering.

