തല വെട്ടി ഫ്രിഡ്ജിൽ വച്ചു, വിരലുകൾ മുറിച്ചു: ഗുവാഹത്തിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ് | Guwahati Woman Killed


ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയിൽ വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിട്ട 25-കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. ഗുവാഹത്തിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ റിയ താലൂക്ദാർ എന്ന യുവതിയുടെ ഭർത്താവാണ് ഞായറാഴ്ച രാത്രിയോടെ പോലീസിന് മുന്നിൽ കീഴടങ്ങിയത്.(Guwahati Woman Killed Husband Keeps Severed Head In Refrigerator Surrenders)
ഞായറാഴ്ച ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടുദിവസമായി ഇവരെ പുറത്തുകണ്ടില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും നാട്ടുകാർ പറഞ്ഞു. പോലീസ് എത്തി വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോൾ യുവതിയുടെ തലയില്ലാത്തതും വിരലുകൾ ഭാഗികമായി മുറിച്ചുമാറ്റിയതുമായ ജീർണ്ണിച്ച മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ, പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കൊലപാതകത്തിന് പിന്നിലെ കാരണവും കൂടുതൽ വിശദാംശങ്ങളും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
Story Summary
A 25-year-old woman, Riya Talukdar, was brutally murdered and dismembered by her husband in Guwahati. Police recovered her body and found her severed head in a refrigerator, following which the accused husband surrendered to the police.

