September 8, 2026

‘ഓരോ വടക്കുകിഴക്കൻ കുടുംബവും തങ്ങൾ ഇവിടെ സുരക്ഷിതരാണോ എന്ന് ഭയപ്പെടുന്നു’: മണിപ്പൂരി സംഗീതജ്ഞൻ്റെ കൊലയിൽ രാഹുൽ ഗാന്ധി | Manipuri Musician Beaten To Death

‘ഓരോ വടക്കുകിഴക്കൻ കുടുംബവും തങ്ങൾ ഇവിടെ സുരക്ഷിതരാണോ എന്ന് ഭയപ്പെടുന്നു’: മണിപ്പൂരി സംഗീതജ്ഞൻ്റെ കൊലയിൽ രാഹുൽ ഗാന്ധി | Manipuri Musician Beaten To Death
Manipuri Musician Beaten To Death

ന്യൂഡൽഹി: ആശ്രമം കിലോക്കരി മേഖലയിൽ മണിപ്പൂരി സംഗീതജ്ഞൻ ചോങ്തം വിക്രം സിംഗ് (54) ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച രാഹുൽ ഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷായും ഡൽഹി പോലീസും ക്രമസമാധാനം ഉറപ്പാക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ചോദിച്ചു.(Manipuri Musician Beaten To Death In Delhi Rahul Gandhi Attacks Amit Shah)

വീടിന് മുന്നിൽ ധബാ ജീവനക്കാരും ഡെലിവറി ബോയ്സും നടത്തിയ ബഹളം ചോദ്യം ചെയ്തതിനാണ് വിക്രം സിംഗിന് മർദ്ദനമേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തം രാജ്യത്തിന്റെ തലസ്ഥാനത്ത് ഒരാൾ വീടിന് പുറത്ത് അടിയേറ്റ് കൊല്ലപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ഡൽഹിയിലുള്ള ഓരോ വടക്കുകിഴക്കൻ കുടുംബവും തങ്ങൾ ഇവിടെ സുരക്ഷിതരാണോ എന്ന് ഭയപ്പെടുകയാണെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയായ എക്‌സിൽ കുറിച്ചു.

സംഭവത്തിൽ ഡൽഹി സൺലൈറ്റ് കോളനി പോലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

See also  സഖാവേ…! ‘മുസ്‌ലിം വിരോധികളുമായി കാറിനകത്തോ പുറത്തോ ബന്ധമില്ല’; പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം

Story Summary

Lok Sabha Opposition Leader Rahul Gandhi slammed Home Minister Amit Shah and the Delhi Police after Chongtham Vikram Singh, a 54-year-old Manipuri musician, was beaten to death in Delhi following a noise dispute. All accused, including minors, have been apprehended by the police.

Spread the love