September 9, 2026

തലയറുത്ത് ഫ്രിഡ്ജിലാക്കി, പശ്ചാത്താപമില്ലെന്ന് പ്രതി; ഗുവാഹത്തിയിൽ ഞെട്ടിക്കുന്ന കൊലപാതകം

തലയറുത്ത് ഫ്രിഡ്ജിലാക്കി, പശ്ചാത്താപമില്ലെന്ന് പ്രതി; ഗുവാഹത്തിയിൽ ഞെട്ടിക്കുന്ന കൊലപാതകം

സമിലെ ഗുവാഹത്തിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നു. ബെൽതോലയിലെ ഫ്ലാറ്റിൽ ബോട്ടിക് ജീവനക്കാരിയായ റിയ താലൂക്ദാറിനെയാണ് (25) ടാക്സി ഡ്രൈവറായ ഭർത്താവ് രാമാനുജ് ഗോസ്വാമി അതിക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുൻപാണ് ഈ ദാരുണ സംഭവം.

കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് ദമ്പതികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് രാമാനുജ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യുവതിയുടെ തല വെട്ടിമാറ്റി പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുകയും, ഭാഗികമായി ജീർണ്ണിച്ച ശരീരത്തോടൊപ്പം ഇയാൾ മൂന്ന് ദിവസത്തോളം അതേ ഫ്ലാറ്റിൽ കഴിയുകയും ചെയ്തു. ദമ്പതികളെ ഫോണിൽ കിട്ടാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹാതിഗാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

Also Read: മലപ്പുറം മോർഫിങ് കേസ്! കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച തിരുവനന്തപുരം സ്വദേശി പിടിയിൽ

ചെയ്ത കുറ്റത്തിൽ യാതൊരുവിധ പശ്ചാത്താപവുമില്ലെന്നും താൻ പുറത്തിറങ്ങിയാൽ ഭാര്യയുടെ ‘ഷുഗർ ഡാഡിയെയും’ കൊലപ്പെടുത്തുമെന്നുമാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതി പ്രതികരിച്ചത്. ഭാര്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ പ്രതിയായ രാമാനുജിനെ കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

See also  കേരളത്തിൽ ജാതിഭ്രാന്ത് ഇപ്പോഴും തുടരുന്നു; ഇടതുപക്ഷവും അതിൽനിന്ന് മുക്തമല്ലെന്ന് ബിനോയ് വിശ്വം | Binoy Viswam

The post തലയറുത്ത് ഫ്രിഡ്ജിലാക്കി, പശ്ചാത്താപമില്ലെന്ന് പ്രതി; ഗുവാഹത്തിയിൽ ഞെട്ടിക്കുന്ന കൊലപാതകം appeared first on Express Kerala.

Spread the love