ബിജെപിയുടെ വോട്ട് നേടി ജയിച്ച മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് സ്ഥാനം രാജിവെച്ചു. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ആണ് രാജി.പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നിലാണ് നൂർജഹാൻ നവാസ് രാജി സമർപ്പിച്ചത്. നൂർജഹാൻ നവാസ് കൈപ്പത്തി ചിഹ്നത്തിലായിരുന്നു മത്സരിച്ചിരുന്നത്.
അതേസമയം, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെസി ജോസ് സ്വതന്ത്ര ആയതിനാൽ, രാജിയുടെ കാര്യത്തിൽ തീരുമാനം അറിയില്ലെന്നും വിമതർ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.


