മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: കൈക്കൂലി ആരോപണം തള്ളി അന്വേഷണ റിപ്പോർട്ട്, AMVIക്ക് കാരണം കാണിക്കൽ നോട്ടീസ് | Malappuram Auto Driver Suicide


മലപ്പുറം: കിഴിശ്ശേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷൗക്കത്തലിയുടെ ആത്മഹത്യയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം തള്ളി അന്വേഷണ റിപ്പോർട്ട്. ഗതാഗത സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കുന്നു.(Malappuram Auto Driver Suicide Probe Clears MVD Of Bribery Charges)
എന്നാൽ, വാഹനം പരിശോധിച്ചതിൽ ചട്ടലംഘനം വരുത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. പ്രേംകുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഗതാഗത മന്ത്രി നിർദേശം നൽകി. നിയമവിരുദ്ധമായ മൂന്ന് മാറ്റങ്ങൾ വരുത്തിയതിനാലാണ് ഓട്ടോയുടെ ഫിറ്റ്നസ് നിരസിച്ചത്.
എന്നാൽ, അപേക്ഷ നിരസിച്ച വിവരം കേരള മോട്ടോർ വാഹന ചട്ടപ്രകാരം ഔദ്യോഗിക ‘സിഎഫ്ആർആർ’ ഫോമിൽ രേഖപ്പെടുത്തി രേഖാമൂലം നൽകുന്നതിന് പകരം, അപാകതകൾ മാറ്റി കൊണ്ടുവരാൻ വാക്കാൽ നിർദേശം നൽകി വിട്ടയക്കുകയാണ് ഉദ്യോഗസ്ഥൻ ചെയ്തത്. നടപടിക്രമങ്ങളിൽ വരുത്തിയ ഈ വീഴ്ചയ്ക്ക് 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
Story Summary
The probe report by Transport Secretary cleared the MVD official of bribery charges in Malappuram auto driver Shoukath Ali’s suicide case. However, a show-cause notice was issued to AMVI N. Premkumar for procedural lapses in denying the vehicle’s fitness certificate.

