ഇരിങ്ങാലക്കുട നഗരസഭയിൽ സ്വച്ഛത ഹി സേവ പ്രചരണ പരിപാടികൾക്ക് തുടക്കമായി
🌐 Select your Language:
Current: മലയാളം
Current: മലയാളം
ഇരിങ്ങാലക്കുട നഗരസഭയിൽ ” സ്വച്ഛത ഹി സേവ ” പ്രചരണപരിപാടികൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിൻ ആരംഭിച്ചു. നഗരസഭാ ചെയർമാൻ എം പി ജാക്സൺ പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, നഗരസഭയിലെ മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ, സ്കൂൾ കോളേജ് തലത്തിൽ വേസ്റ്റ് ടു ആർട്ട്, വിവിധ മത്സരങ്ങൾ, ഫ്ലാഷ് മോബുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
Get more updates from Pudukad News on Google
