
പാലക്കാട്: കോൺഗ്രസ് നേതൃത്വത്തിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാക്കൾ. കോൺഗ്രസിന് അതിന്റെ രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടുവെന്നും വർഗീയതയ്ക്ക് കീഴ്പ്പെട്ട നേതൃത്വമാണ് പാർട്ടിയെ നയിക്കുന്നതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ആരോപിച്ചു. കെ.സി. വേണുഗോപാലും വി.ഡി. സതീശനും എല്ലാത്തരം വർഗീയതയെയും പ്രോത്സാഹിപ്പിക്കുകയാണെന്നും, വർഗീയ ചേരിതിരിവ് ഉണ്ടാക്കി അധികാരം പിടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.
അതേസമയം, ജമാഅത്തെ ഇസ്‌ലാമി മതതീവ്രവാദ സംഘടനയാണെന്നും അത്തരം ശക്തികളെ കൂട്ടുപിടിച്ചാണ് കോൺഗ്രസ് ജയിക്കാൻ ശ്രമിക്കുന്നതെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം വിമർശിച്ചു. വി.ഡി. സതീശൻ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നത് പരാജയഭീതി മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി നിയന്ത്രിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവന ഇതിനോടകം തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
The post കോൺഗ്രസ് വർഗീയതയ്ക്ക് കീഴടങ്ങി, അധികാരം സ്വപ്നം കാണേണ്ട; ആഞ്ഞടിച്ച് എ. വിജയരാഘവൻ appeared first on Express Kerala.



