തൃപ്രയാർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ജനുവരി 5 തിങ്കളാഴ്ച രാത്രി 9.30ന് നാട്ടിക സെന്ററിൽ വെച്ച് ഹൈവേ നിർമാണ കമ്പിനിയായ ശിവാലയ കമ്പിനിയുടെ കോൺക്രീറ്റ് മിക്സർ വാഹനമിടിച്ചു തൃശൂർ അശ്വനി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കാൽനാടയാത്രക്കാരനായ
നാട്ടിക പന്ത്രാണ്ടം കല്ലിനു പടിഞ്ഞാറ് വിൻഷുവർ നഗറിന് വടക്കു വശം നാലാം വാർഡിൽ താമസിക്കുന്ന കുറുവത്ത് പരേതനായ ചന്ദ്രൻ മകൻ ദാസൻ (69)മരണപ്പെട്ടു. ഭാര്യ പൽമാക്ഷി, മക്കൾ അനുപമ, ധന്യ , അനൂപ്. മരുമക്കൾ സനോജ് , മനേഷ്. സംസ്കാരം പോസ്റ്റ്‌മോർട്ടത്തിന് ശേഷം പിന്നീട് നടക്കും.


