കൊടുങ്ങല്ലൂർ : ശുദ്ധജല ക്ഷാമം നേരിടുന്ന മേത്തല വി.പി തുരുത്തിൽ അനധികൃതമായി കുടിവെള്ളം ഊറ്റിയ സംഭവത്തിൽ വീട്ടുടമക്ക് 1.36 ലക്ഷം രൂപ പിഴ. വാട്ടർ അതോറിറ്റി കൊടുങ്ങല്ലൂർ സെക്ഷൻ പരിധിയിൽ വരുന്ന 75 എം.എം. മെയിൻ ലൈനിൽ നിന്നും അനധികൃതമായി കണക്ഷൻ എടുത്ത്
രണ്ടുവർഷം ശുദ്ധജലം മോഷ്ടിച്ച വി.പി തുരുത്ത് തേനാലിപറമ്പിൽ ഷിനിൽ ഷാദി, ബിൽ തുകയായി 1.06 ലക്ഷം രൂപയും പിഴയായി 30000 രൂപയുമാണ് ചുമത്തിയത്. ഇതു സംബന്ധിച്ച നോട്ടീസ് അധികൃതർ ഷിനിൽ ഷാദിന് നൽകി. ജല അതോറിറ്റി കൊടുങ്ങല്ലൂർ പൊലീസിലും പരാതി നൽകി.


