loader image

കെ രാജനെതിരെ ഒല്ലൂരിൽ ഇറങ്ങാമെന്ന് സന്ദീപ് വാര്യർ

തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. എസ്ഐആർ പ്രവർത്തനങ്ങളുടെ ചുമതല വാങ്ങി മണ്ഡലത്തിൽ സജീവമാണ് സന്ദീപ് വാര്യർ.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒല്ലൂർ മണ്ഡലത്തിൽ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. ഇതാണ് സന്ദീപിനെ ഒല്ലൂർ മണ്ഡലത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

നേരത്തെ എൽഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി തെരഞ്ഞെടുക്കുന്ന സ്വഭാവം പ്രകടിപ്പിച്ചിരുന്ന മണ്ഡലമായിരുന്നു ഒല്ലൂർ. എന്നാൽ 2016ലും 2021ലും കെ രാജനിലൂടെ എൽഡിഎഫ് പക്ഷത്ത് ഒല്ലൂർ നിലയുറപ്പിക്കുകയായിരുന്നു.എന്നാൽ മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നു.

തൃശൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിൽ ക്രൈസ്‌തവ വിഭാഗത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി വരാനാണ് സാധ്യതയേറെയും. ഈ സാഹചര്യത്തിൽ സന്ദീപ് വാര്യർ സ്ഥാനാർത്ഥിയായി വരുന്നത് സാമുദായിക സമവാക്യങ്ങളെ ബാധിച്ചേക്കില്ലെന്നാണ് സന്ദീപ് വാര്യരെ പിന്തുണക്കുന്നവർ കരുതുന്നത്.അതേ സമയം ബിജെപി ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് പാലക്കാട് നിയമസഭമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നതെങ്കിൽ അവിടെ മത്സരിക്കാനും താൻ തയ്യാറാണെന്ന് സന്ദീപ് വാര്യർ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേ സമയം ഈ രണ്ട് മണ്ഡലങ്ങളിൽ മറ്റ് കോൺഗ്രസ് നേതാക്കളും സ്ഥാനാർത്ഥിയാവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

Spread the love
See also  ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close