പുത്തൂർ : അങ്കമാലിയിൽ ജോലിക്കിടെ ഇലക്ട്രിക്കൽ കട്ടർ കഴുത്തിൽ തട്ടി പുത്തൂർ സ്വദേശിയായ യുവാവ് മരിച്ചു. ചെറുകുന്ന് കള്ളാടത്തിൽ ബലരാമന്റെ മകൻ അഭിനവ് (18)ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് നാലോടെ അങ്കമാലി അത്താണിയിൽ ഇലക്ട്രിക്കൽ ജോലിക്കിടെയാണ് അപകടം. കൂടെയുള്ളവർ ചായക്കുടിക്കുവാൻ പോയ സമയത്തിനായതിനാൽ അപകടം മറ്റാരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.സംസ്കാരം വെള്ളി വൈകിട്ട് 4ന് വീട്ടുവളപ്പിൽ.അമ്മ: സരോജിനി. സഹോദരി: അതുല്യ


