തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി പതിനാലാം വാർഡ് അംഗം സീന ഉണ്ണിയെയും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയി നാലാം വാർഡ് അംഗം പി.എം. സിദ്ദിഖിനെയും,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി അഞ്ചാം വാർഡ് അംഗം സുബില പ്രസാദ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് ഇല്ലാതെ ഏകപക്ഷീയമായാണ് മൂവരും തെരഞ്ഞെടുക്കപ്പെട്ടത്. പി.ജയകുമാർ വരണാധികാരിയായിരുന്നു.


