ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ . നേരത്തെ എസ്ഐടി രാജീവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ചെയ്‌ത കണ്ഠരര് രാജീവരെ രാജീവരെ ഇഞ്ചക്കലിലെ ക്രൈബ്രാഞ്ച് ഓഫീസിലേയ്ക്ക് ചോദ്യം ചെയ്യാനായി എത്തിച്ചിട്ടുണ്ട്.
കണ്ഠരര് രാജീവർക്കെതിരെ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ എസ്ഐടിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാർ എസ്ഐടിക്ക് മൊഴി നൽകിയത്.


