തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിൽ താമര ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ തൃശ്ശൂർ ടൗൺ ഹാളിന് മുന്നിൽ സമരം നടത്തി. താമരപ്പൂവുമായി എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ കുത്തിയിരുന്നു പ്രതിഷേധം നടത്തി.
യുവമോർച്ച ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, വൈസ് പ്രസിഡന്റുമാരായ അഞ്ജലി എടക്കാട്ടിൽ, ശ്രാവൺ എന്നിവരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം മൂലം മേയർ ഡോ. നിജി ജസ്റ്റിൻ മടങ്ങി; പിന്നാലെ മന്ത്രി വി. ശിവൻകുട്ടി വേദിയിലെത്തി.


