എം ഇ എസ് വിദ്യാഭ്യാസആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പ്രസ്ഥാനമാണെന്നും ഡോ.പി.കെ.അബ്ദുൾ ഗഫൂർ അന്ധകാരത്തിൽ നിന്നും മുസ്ലിം പിന്നോക്ക സമുദായങ്ങളെ കൈപിടിച്ചുയർത്തിയ നേതാവാണെന്നും ഇ.ടി. ടൈസൻ എംഎൽഎ പറഞ്ഞു.
എം ഇ എസ് തൃശൂർ ജില്ലാ കമ്മറ്റി എർപ്പെടുത്തിയ ഡോ.പി.കെ.അബ്ദുൾ ഗഫൂർ മെമ്മോറിയൽ അവാർഡ് വിതരണോത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരിച്ച മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച എം ഇ എസ് അംഗങ്ങളായ അയൂബ് കരൂപടന്ന, പി.എസ്. മുജീബ് റഹ്മാൻ, പി.കെ.മുഹമ്മദ്, എം.എം ബൈജു എന്നിവർക്കും എം ഇ എസ് സ്ഥാപനങ്ങളിൽ നിന്നും പി എച്ച് ഡി യും ഗവേഷണ മികവും പുലർത്തിയ ഡോ.കെ. തൻസീല ഇബ്രാഹിം, ഡോ. ഒ.ബി.റീബ,ഡോ.കെ.എച്ച്. അമിതാബ് ബച്ചൻ, ഡോ.കെ. ധന്യ, ഡോ.കെ.സി.ജീഷ, ഡോ.എം.രഞ്ജിത്ത്, ഡോ.എബിത ഇക്ബാൽ, ഡോ.എസ്.രശ്മി, ഡോ.പി.ആർ. ധന്യ, ഡോ. അമിത പി. മണി, ഡോ. ദേവിക എം അനിൽകുമാർ, എന്നിവർക്കും എം ഇ എസ് അംഗങ്ങളുടെ മക്കളായ, ഡോ. സ്നേഹ സലിം, ഡോ. നടാഷാ ഷാജി, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫർസീൻ നസീർ, നേപ്പാളിൽ വെച്ച് നടന്ന രാജ്യാന്തര പഞ്ചഗുസ്തിയിൽ ഇരട്ട സ്വർണം നേടിയ വഫാ സിറാജ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ എം ഇ എസ് ജില്ലാ പ്രസിഡണ്ട് പി.കെ.മുഹമ്മദ് ഷമീർ അദ്ധ്യക്ഷ വഹിച്ചു.
എം ഇ എസ് അസ്മാബി കോളേജ് പ്രിൻസിപ്പൾ ഡോ.ഷമീന, വൈസ് പ്രിൻസിപ്പൾ ഡോ. സനന്ദ് സദാനന്ദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അവാർഡ് ജേതാക്കളായ അയ്യൂബ് എം.കെ., ഡോ. അമിതാബ് ബച്ചൻ എന്നിവർ മറുപടി പ്രസംഗം നടത്തി.
ജില്ലാ സെക്രട്ടറി കെ.എം.അബ്ദുൾ ജമാൽ സ്വാഗതമാശംസിച്ച ചടങ്ങിൽ ട്രഷറർ കെ.എം. മുഷ്താക്ക് മൊയ്തീൻ നന്ദി പറഞ്ഞു.
എന്ന്,
കെ.എം.അബ്ദുൾ ജമാൽ, ജില്ല സെക്രട്ടറി
mob 9447150 715


