പോക്സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് കഠിന തടവും പിഴയും
🌐 Select your Language:
Current: മലയാളം
Current: മലയാളം
പോക്സോ കേസിൽ കൊടകര സ്വദേശിയായ പ്രതിക്ക് 13 വർഷം കഠിന തടവും പിഴയും
ഇരിങ്ങാലക്കുട : 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കൊടകര കൊല്ലംമാവടിയിൽ രജീഷിനെ ( 44 ) 13 വർഷം കഠിന തടവിനും 1,15, 000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് പി എ സിറാജുദ്ദീൻ വിധിച്ചു. കൊടകര പോലീസ് ചാർജ്ജ് ചെയ്ത കേസിൽ പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്ന് 20 സാക്ഷികളെയും 15 രേഖകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല ഹാജരായി. പിഴ സംഖ്യ ഈടാക്കിയാൽ അതിജീവിതയ്ക്ക് നൽകാനും കൂടാതെ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാനും കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
Get more updates from Pudukad News on Google
