"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഡാലസിൽ ത്രിദിന ഉപവാസ പ്രാർഥനാ ധ്യാനം ഒക്ടോബർ രണ്ട് മുതൽ

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡാലസ്: ഡാളസ് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ നവീകരണം ലക്ഷ്യമാക്കി നടത്തുന്ന 3 ദിവസത്തെ ശക്തമായ ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’  ഒക്ടോബറിൽ നടക്കും. 2026 ഒക്ടോബർ 02 മുതൽ 04 വരെ (വെള്ളി മുതൽ ഞായർ വരെ) ടെക്സസിലെ വിൻസ്ബോറോയിലുള്ള പ്രശസ്തമായ ഗ്രേസ് ഓഫ് ഹെവൻ റിട്രീറ്റ് സെന്ററിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ റവ. ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ എച്ച് ജി എൻ, മറ്റ് പ്രമുഖ ആത്മീയ പ്രഭാഷകർ എന്നിവരടങ്ങുന്ന ടീമാണ് ഈ 3-ദിന റസിഡൻഷ്യൽ ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

വിശ്വാസം ആഴപ്പെടുത്തുക, ആത്മീയ നവീകരണം അനുഭവിക്കുക, ദൈവത്തിന്റെ സമാധാനവും സാന്നിധ്യവും ദർശിക്കുക, പരസ്പര പ്രചോദനമേകുന്ന കൂട്ടായ്മ വളർത്തുക എന്നിവയാണ് ഈ ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യങ്ങൾ. ‘ഉപവസിക്കുക, പ്രാർത്ഥിക്കുക, സമർപ്പിക്കുക, രൂപാന്തരപ്പെടുക’ (ഫാസ്റ്റ്. പ്രയ. സറണ്ടർ . ബി ട്രാൻസ്‌ഫോർമഡ്) എന്നതാണ് ഈ വർഷത്തെ ധ്യാനത്തിന്റെ ആപ്തവാക്യം.

ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ഹണി ജിജോ: 857-316-8479

ബാബു തോമസ്: 972-333-9718

Get more updates from Pudukad News on Google