"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ വെച്ച്‌ ചികിത്സയ്ക്കായെത്തിയ അഞ്ചു വയസുകാരിക്ക് തെരുവുനായയുടെ ആക്രമണം. കുട്ടിയുടെ കഴുത്തില്‍ കടിച്ച നായ, മുഖത്ത് മാന്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ആശുപത്രി വളപ്പിൽ തെരുവുനായ ശല്യം രൂക്ഷമെന്നു രോഗികളും കൂട്ടിരുപ്പുകാരും. പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആക്ഷേപം

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ തെരുവുനായ ശല്യം രൂക്ഷമെന്നു രോഗികളും കൂട്ടിരുപ്പുകാരും. പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്നും ആക്ഷേപം. ചികിത്സയ്ക്കായെത്തിയ അഞ്ചു വയസുകാരിക്ക് തെരുവുനായയുടെ ക്രൂര ആക്രമണ നേരിട്ടതോടെ പ്രതിഷേധം ശക്തമാകുന്നു.

കുട്ടിയുടെ കഴുത്തില്‍ കടിച്ച നായ, മുഖത്ത് മാന്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയുടെ മകള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ആശുപത്രിയിലെ പൊടിപാറ ബില്‍ഡിംഗിന് സമീപത്തായിരുന്നു സംഭവം. കാലിലെ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തില്‍ ചികിത്സ തേടിയാണ് വിന്നുവും മക്കളും മെഡിക്കല്‍ കോളജിലെത്തിയത്.


ഒപിയിലെ തിരക്ക് കുറഞ്ഞ ശേഷം ഡോക്ടറെ കാണാമെന്ന് കരുതി പൊടിപാറ ബില്‍ഡിംഗിന് സമീപത്തെ മരച്ചുവട്ടിലെ തറയില്‍ കുഞ്ഞിനെ ഇരുത്തി കൈക്കുഞ്ഞുമായി വിന്നു നില്‍ക്കുമ്പോഴായിരുന്നു നായ ആക്രമിച്ചത്.


 

നായയുടെ കടയേറ്റ ഉടൻ തന്നെ കുട്ടിയെ മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആദ്യഘട്ട പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ നില നിലവില്‍ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ആവശ്യമെങ്കില്‍ തുന്നല്‍ ഇടേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രി വളപ്പിൽ തെരുവുനായ ശല്യത്തിനു  പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജനങ്ങളുടെ തീരുമാനം.

Get more updates from Pudukad News on Google