അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300 ചെടികൾ കണ്ടെത്തി നശിപ്പിച്ചു; ഏഴ് മണിക്കൂർ സാഹസിക ദൗത്യവുമായി പോലീസ് | Attappady Ganja Raid
Current: മലയാളം

പാലക്കാട്: അട്ടപ്പാടിയിലെ പൊന്നക്കൽ മലനിരകളിൽ വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിലായി കൃഷി ചെയ്തിരുന്ന 7,300 ഓളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. ഏഴ് മണിക്കൂറിലധികം ചെങ്കുത്തായ മലയോര പാതകളിലൂടെ സാഹസികമായി യാത്ര ചെയ്താണ് പോലീസ് സംഘം കഞ്ചാവ് തോട്ടങ്ങളിൽ എത്തിയത്.(Attappady Ganja Raid, Police Destroy Over Seven Thousand Ganja Plants)
പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലുള്ള പ്രദേശത്ത് 160 തടങ്ങളിലായി വളർത്തിയിരുന്ന ഒന്നര മാസം പ്രായമുള്ള 1,600 കഞ്ചാവ് തൈകൾ കണ്ടെത്തി. കൂടാതെ, പൊന്നക്കൽ മലയുടെ കിഴക്ക് ഭാഗത്ത് 475 തടങ്ങളിലായി പൂർണ്ണ വളർച്ചയെത്തി പൂത്തുനിന്നിരുന്ന 5,700 കഞ്ചാവ് ചെടികളും കണ്ടെത്തി നശിപ്പിച്ചു.
ആധുനിക രീതിയിലുള്ള ‘ഡ്രിപ്പ് ഇറിഗേഷൻ’ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മലനിരകളിൽ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. കാടിന്റെ ഉൾപ്രദേശങ്ങളിൽ ഇത്തരം വൻതോതിലുള്ള കൃഷിക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി പുതൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary
In a major anti-narcotics operation in Attappady, Palakkad, police trekked for over seven hours into the steep Ponnakkal hills to destroy 7,300 ganja plants. The illegal cultivation spanned across multiple plots and utilized drip irrigation systems, prompting an intensive investigation by the Pudur police to track down the culprits.




