Skip to content
November 20, 2026
⌕

സംസ്ഥാനത്ത് പകർച്ചപനി പടർന്നുപിടിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോ​ഗ്യവകുപ്പ്. ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധിക്കാൻ നിർദ്ദേശം. പനി പടർന്നുപിടിക്കുന്നത് വടക്കൻ ജില്ലകളിൽ.

September 27, 2026
Share this post to

തിരുവനന്തപുരം:  സംസ്ഥാനത്ത് പകർച്ചപനി പടർന്നുപിടിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പും തദ്ദേശവകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനായി ഇരുവകുപ്പിൻ്റെയും മന്ത്രിമാരുടെ യോഗം ചേരും. 


ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതി ഉണ്ടാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിട്ടുണ്ട്. പ്രാദേശിക തലത്തിലും സമിതികൾ ഉണ്ടാക്കും. ഡെങ്കിപ്പനി കേസുകൾ കൂടുന്നുണ്ട്. 


ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇൻഫ്ലുവൻസ വൈറസ് ബാധയിൽ കേസുകൾ കൂടി. അഞ്ചാം പനി വ്യാപനത്തിലും വർധന. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.

 എന്നാൽ എലിപ്പനിയുടെ വ്യാപനം കുറഞ്ഞു. ഇടവിട്ടുള്ള മഴ പകർച്ചപ്പനി സാഹചര്യം കൂട്ടാനുള്ള സാധ്യതയുണ്ട് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ദിനംപ്രതി 7000 പേരാണ് പനിക്ക് ചികിത്സ തേടുന്നത്. വടക്കൻ ജില്ലകളിലാണ് പനി വ്യാപനം കൂടുതൽ . മരുന്ന് ഇല്ലാത്തതും സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളെ വലയ്ക്കുന്നുണ്ട്.

 

Get more updates from Pudukad News on Google