"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വെസ്റ്റ് ഇൻഡീസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ: നമൻ ധിറിന് അരങ്ങേറ്റം, കാര്യവട്ടത്ത് പോരാട്ട വീര്യവുമായി ഗില്ലും സംഘവും | India vs West Indies 1st ODI

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

India vs West Indies 1st ODI

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓൾറൗണ്ടർ നമൻ ധിർ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിക്കുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും രോഹിത് ശർമ്മയുമാണ് ഇന്ത്യയുടെ ഓപ്പണർമാർ.(India vs West Indies 1st ODI, India Opt To Bowl Against West Indies)

ഗിൽ ഓപ്പണറായി തിരിച്ചെത്തിയതോടെ യശസ്വി ജയ്‌സ്വാളിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായി. ശ്രേയസ് അയ്യരുടെ അഭാവത്തിൽ നാലാം നമ്പറിൽ ഋതുരാജ് ഗെയ്‌ക്‌വാദ് ഇലവനിലെത്തി. കെ.എൽ. രാഹുൽ വിക്കറ്റ് കീപ്പറായി തുടരുമ്പോൾ നമൻ ധിർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ.

പേസ് നിരയിൽ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചപ്പോൾ ഗുർനൂർ ബ്രാറും പ്രസിദ്ധ് കൃഷ്ണയും അവസരം നേടി. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും ഇടംപിടിച്ചിട്ടുണ്ട്. നാല് ബൗളർമാരും മൂന്ന് ഓൾറൗണ്ടർമാരുമടങ്ങുന്ന കോമ്പിനേഷനുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കാര്യവട്ടം സ്റ്റേഡിയം വേ വേദിയാകുന്ന മൂന്നാമത്തെ അന്താരാഷ്ട്ര ഏകദിന മത്സരമാണിത്.

Story Summary

India won the toss and elected to bowl against the West Indies in the first ODI at the Greenfield International Stadium in Thiruvananthapuram. All-rounder Naman Dhir made his ODI debut for India, while Shubman Gill returned as an opener alongside Rohit Sharma, leaving Yashasvi Jaiswal out of the playing XI.

Get more updates from Pudukad News on Google