ചേർപ്പിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വല്ലച്ചിറ മോസ്കോ നഗർ സ്വദേശി പൂവത്തിങ്കൽ ശിവൻ്റെ മകൻ അക്ഷയ്(19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ കരുവന്നൂർ രാജ കമ്പനിക്കടുത്തുള്ള പനങ്കുളം സഹകരണസംഘം ഓഫീസിന് സമീപത്തായിരുന്നു അപകടം.
അപകടത്തിൽ അക്ഷയ് ഓടിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്ന നിലയിലായിരുന്നു. അക്ഷയെ ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കില്ലും ജീവന് രക്ഷിക്കാനായില്ല.


