loader image

തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം. ജനുവരി 20ന്.

തൃപ്രയാർ: ജനുവരി 11 ഞായറാഴ്‌ച തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് എരണേഴത്ത് തറവാട്ടിലെ സഹോദരങ്ങളായ ഗോപാലകൃഷ്‌ണൻ, വിനോദൻ എന്നിവരുടെ മാതാപിതാക്കളുടെ സ്‌മരണാർത്ഥം ക്ഷേത്ര ശ്രീകോവിലിനു മുൻഭാഗവും ഇടവും വലവും ഭാഗത്തെ ദ്വാരപാലക ശില്പ‌ങ്ങളും പിച്ചളയിൽ പൊതിഞ്ഞതിൻ്റയും ഇരുഭാഗത്തും അഷ്‌ടലക്ഷ്‌മികൾ പിച്ചളയിൽ രൂപകല്‌പന ചെയ്‌തതിൻ്റെയും സമർപ്പണവും നടക്കും.
18 ഞായർ രാവിലെ 8.30 ന് ഗ്രാമ പ്രദക്ഷിണം.രാത്രി 7 ന് നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് കച്ചേരി ഉണ്ടാകും. 19 തിങ്കൾ രാത്രി 9 ന് പള്ളിവേട്ട. 20 ചൊവ്വാഴ്‌ചയാണ് ക്ഷേത്ര മഹോത്സവം.രാവിലെ 8.30 മുതൽ പ്രഭാത ശീവേലി,3 ന് 9 ആനകളെ അണിനിരത്തിയുള്ള കാഴ്ചശീവേലിക്ക് നാദബ്രഹ്മം ചേലക്കരക്കുട്ടൻ & പാർട്ടി നയിക്കുന്ന പഞ്ചവാദ്യം.
കലയ് മാമണി അത്തല്ലൂർ ശിവൻ, ആ സ്ഥാന വിദ്വാൻ മേള ശ്രീപൂ നാരി ഉണ്ണികൃഷ്ണൻ & പാർട്ടി നയിക്കുന്ന പാണ്ടിമേളവും നടക്കും. തുടർന്ന് 7 ന് വർണ്ണമഴ, 8.30 ന് തായമ്പക ,21 ബുധൻ പുലർച്ചെ 2 ന് എഴുന്നള്ളിപ്പ്, രാവിലെ 7 ന് നമ്പിക്കടവിലേക്ക് ആറാട്ടിന് എഴുന്നള്ളിപ്പ്. 8 ന് ആറാട്ട്.തുടർന്ന് കൊടിക്കൽ പറ, കൊടി ഇറക്കൽ,മംഗള പൂജയോടെ സമാപനമാകും. കൊടിയേറ്റ് മുതൽ ഉത്സവം വരെ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

Spread the love
See also  ഞാറൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close