കൊടുങ്ങല്ലൂർ : മാടവനയിൽ പുലർച്ചെ അടുക്കളയിൽ വച്ച് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവായ മാടവന, അത്താണി , പനപറമ്പിൽ പ്രദീപിനെ (55) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച (10-01-2026) പുലർച്ചെ അഞ്ചുമണിയോടെ മാടവന അത്താണിയിലെ ഇവരുടെ വീട്ടിലാണ് സംഭവം. അടുക്കളയിൽ നിൽക്കുകയായിരുന്ന ഭാര്യയെ പ്രദീപ് വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ വെട്ടുകയായിരുന്നു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, ജി എസ് ഐമാരായ സെബി എം വി, ഷാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അമൽ ദേവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.


