"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുട്ടിൽ മരംമുറി കേസ്; കുറ്റപത്രം മടക്കിയതിൽ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ | Muttil tree felling case

September 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

Muttil Tree Felling Case

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച ആദ്യ കുറ്റപത്രം കോടതി മടക്കിയ സംഭവത്തിൽ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകി. കുറ്റപത്രം തയ്യാറാക്കുന്നതിലും ആവശ്യമായ രേഖകൾ കോടതിയിൽ എത്തിക്കുന്നതിലും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സെപ്റ്റംബർ 17ന് സ്വീകരിക്കാതെ തിരിച്ചയച്ച കുറ്റപത്രത്തിൽ ആവശ്യമായ രേഖകളുടെ അഭാവവും വിവിധ സാങ്കേതിക പിഴവുകളും ചൂണ്ടിക്കാട്ടിയിരുന്നു (Muttil tree felling case). വനത്തിൽ നിന്നാണോ പട്ടയഭൂമിയിൽ നിന്നാണോ മരം മുറിച്ചതെന്നതിലും വ്യക്തതയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കോടതി ചൂണ്ടിക്കാട്ടിയ പിഴവുകൾ തിരുത്തി സെപ്റ്റംബർ 25ന് വനംവകുപ്പ് കുറ്റപത്രം വീണ്ടും സമർപ്പിച്ചു. തുടർന്ന് തിരുത്തിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.

കുറ്റപത്രം തയ്യാറാക്കുന്നതിലും ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും നിർദേശങ്ങൾ കൃത്യമായി കൈമാറുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ. മറ്റ് കേസുകളുടെ ജോലിത്തിരക്കാണ് തിരുത്തിയ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, കുറ്റപത്രത്തിലെ പിഴവുകൾ ബോധപൂർവം സംഭവിച്ചതാണോയെന്നും കേസിന്റെ അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോയെന്നും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. മുട്ടിൽ മരംമുറി കേസിലെ ഗൂഢാലോചന സംബന്ധിച്ച ആരോപണങ്ങളും പരിശോധിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കിയിരുന്നു.

കേസിൽ പിടിച്ചെടുത്ത തടികളും മരം കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടുകെട്ടുന്നതിനുള്ള നടപടികളും വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുള്ള സാഹചര്യത്തിൽ, മറ്റ് കേസുകളിലെ കുറ്റപത്രങ്ങളും നടപടികളും നിരീക്ഷിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Summary: Two Beat Forest Officers have reportedly been issued memos following the return of the initial chargesheet in the Muttil tree-felling case. The Forest Department found lapses in preparing and submitting the documents, while an inquiry is examining whether any errors were deliberate.

Get more updates from Pudukad News on Google