സോഷ്യൽ മീഡിയയിൽ ഒരു പരസ്യം പ്രത്യക്ഷപ്പെടുന്നു, ‘കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭം ധരിക്കാൻ സഹായിക്കൂ, 10 ലക്ഷം രൂപ കൈക്കലാക്കൂ’! കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാം, എന്നാൽ ഈ ഒരൊറ്റ വാഗ്ദാനത്തിൽ വീണ് ലക്ഷങ്ങൾ നഷ്ടപ്പെട്ട പുരുഷന്മാരുടെ കഥ കേട്ടാൽ നിങ്ങൾ ഞെട്ടും. ലൈംഗികതയും പണവും ഒരേസമയം മോഹിച്ചെത്തിയവരെ കാത്തിരുന്നത് അസ്സൽ ഒരു കെണിയായിരുന്നു.
സിനിമയെ വെല്ലുന്ന തിരക്കഥയുമായി ‘ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പേരിൽ നടന്ന ഈ വൻ തട്ടിപ്പിന്റെ കേന്ദ്രം തേടിപ്പോയ ബീഹാർ പോലീസിന് ലഭിച്ചത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. അന്തസ്സും മാനവും ഭയന്ന് പലരും മിണ്ടാതിരുന്നപ്പോൾ, സൈബർ പോലീസ് നടത്തിയ മിന്നൽ നീക്കത്തിൽ ആ നിഗൂഢ സത്യങ്ങൾ ഇപ്പോൾ പുറത്തുവരികയാണ്.
Also Read: ഇറാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, നേപ്പാൾ, പിന്നെ ഉത്തര കൊറിയയും! ഇനിയില്ലേ? ഇനിയുമുണ്ട് രഹസ്യങ്ങൾ
ഫേസ്ബുക്കിലും വാട്സാപ്പിലും കാട്ടുതീ പോലെ പടർന്ന പരസ്യങ്ങളായിരുന്നു ഈ തട്ടിപ്പിന്റെ ആയുധം. “ഗർഭം ധരിക്കാൻ സഹായിച്ചാൽ 10 ലക്ഷം രൂപ, പരാജയപ്പെട്ടാൽ പോലും 5 ലക്ഷം ഉറപ്പ്” എന്നായിരുന്നു വാഗ്ദാനം. ഇതിനായി സുന്ദരികളായ മോഡലുകളുടെ ചിത്രങ്ങൾ തട്ടിപ്പുകാർ ഇരകൾക്ക് അയച്ചുകൊടുത്തു. പണത്തോടൊപ്പം സൗജന്യ ലൈംഗിക ബന്ധവും ലഭിക്കുമെന്ന് കേട്ടതോടെ നിരവധി പേരാണ് ഈ ചതിക്കുഴിയിൽ ചാടിയത്.
വിശ്വാസം പിടിച്ചുപറ്റിയ ശേഷം രജിസ്ട്രേഷൻ ഫീസ്, ഹോട്ടൽ ബുക്കിംഗ് ചാർജ്, മെഡിക്കൽ പരിശോധന എന്നിങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞ് ഇരകളിൽ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ രീതി. ഇരകൾ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോഴേക്കും ലക്ഷങ്ങൾ ഇവരുടെ അക്കൗണ്ടിലേക്ക് എത്തിക്കഴിഞ്ഞിരിക്കും.
Also Read: ലോകത്തിലെ സമ്പന്ന രാജ്യം, കൊട്ടാരം, പൊന്ന്… എന്തൊക്കെ ഉണ്ടായിട്ടെന്താ! ഈ മുസ്ലിം രാജ്യത്ത് നദിയില്ല
നവാഡ സൈബർ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിൽ തട്ടിപ്പിന്റെ സൂത്രധാരൻ രഞ്ജൻ കുമാറിനെ പോലീസ് കുടുക്കി. ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് തട്ടിപ്പിന് ഉപയോഗിച്ച നാല് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ആൾമാറാട്ടത്തിനും ഓൺലൈൻ വഞ്ചനയ്ക്കും ഭാരതീയ ന്യായ് സംഹിത (BNS), ഐടി ആക്ട് എന്നിവ പ്രകാരം കടുത്ത വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനു മുൻപും ഇതേ ജില്ലയിൽ സമാനമായ രീതിയിലുള്ള ‘ഹണി ട്രാപ്പ്’ മോഡൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് അഭിനവ് ധിമാൻ വെളിപ്പെടുത്തി.
The post ഗർഭം ധരിപ്പിച്ചാൽ 10 ലക്ഷം..! പ്രഗ്‌നൻസി ജോബ് തട്ടിപ്പിന് ഇരകളായത് നൂറുകണക്കിന് പുരുഷന്മാർ appeared first on Express Kerala.



