റഷ്യൻ സൈന്യത്തിൽ നിന്ന് 140 ഇന്ത്യക്കാരെ പിരിച്ചുവിട്ടു: 55 പേർ തുടരുന്നു, തിരച്ചിൽ ഊർജ്ജിതം | Russian Army

Current: മലയാളം

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ ചേർന്ന 140 ഓളം ഇന്ത്യൻ പൗരന്മാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ഇന്ത്യ-റഷ്യ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലെ വിവരങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇനിയും റഷ്യൻ സൈന്യത്തിലുണ്ടെന്ന് കരുതുന്ന 55 ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇന്ത്യൻ അധികൃതർ റഷ്യൻ ഭരണകൂടവുമായി ബന്ധപ്പെട്ടുവരികയാണ്.(Russian Army, Around 140 Indians Discharged From Russian Army India Seeks 55 Others)
റഷ്യൻ സൈന്യത്തിൽ ജോലിയിൽ പ്രവേശിച്ച എല്ലാ ഇന്ത്യക്കാരെയും എത്രയും വേഗം വിട്ടയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഉന്നതതലത്തിൽ തന്നെ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പിലൂടെയും തെറ്റിദ്ധരിപ്പിച്ചും ആളുകളെ വിദേശ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഏജന്റമാർക്കെതിരെ കർശന നടപടിയാണ് ഇന്ത്യൻ നിയമപാലകർ സ്വീകരിച്ചുവരുന്നത്.
നേരത്തെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നൽകിയ വിവരങ്ങൾ പ്രകാരം 227 ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നിരുന്നത്. ഇതിൽ 139 പേർ വിടുതൽ നേടുകയും നിർഭാഗ്യവശാൽ 51 പേർ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബാക്കിയുള്ളവരെയും എത്രയും വേഗം സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Story Summary
Around 140 Indian nationals recruited into the Russian army have been discharged, while India is actively seeking the whereabouts of 55 others currently serving. Indian authorities confirmed taking strong legal action against fraudulent recruitment agents and remain in close contact with Moscow to ensure the safe discharge of all remaining citizens.




